മൊകേരി: കെ.എസ്.എസ്.പി.യു മൊകേരി യൂണിറ്റ് കുടുംബസംഗമം മുൻ സംസ്ഥാന സെക്രട്ടറി സി. അപ്പൂക്കുട്ടി ഉദ്ഘാടനം ചെയ്തു. കെ. വാസു അധ്യക്ഷത വഹിച്ചു. എഴുത്തുകാരിയും മോട്ടിവേറ്ററുമായ കെ.സലീന മുഖ്യഭാഷണം നടത്തി. വിവിധ മത്സര
വിജയികൾക്ക് ജില്ലാ വൈസ് പ്രസിഡന്റ് എടത്തിൽ ദാമോദരൻ സമ്മാനദാനം നടത്തി. ‘കൈത്താങ്ങ്’ പദ്ധതിയുടെ വിതരണം. പി. ദേവീ നിർവഹിച്ചു. എം.സി.ചാത്തു, കെ.കെ. രവീന്ദ്രൻ, പി.ഗംഗാധരൻ, എ.ശ്രീധരൻ, എം.എൻ രാജൻ പി.പി.രാജീവൻ, കെ.ടി. മധുസുദനൻ, ടി.പി.സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. സുധീലാൽഒന്തത്ത് നാടൻ പാട്ടുകൾ അവതരിപ്പിച്ചു.