മൊകേരി: വയനാട് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി സത്യന് മൊകേരിക്ക് ജന്മനാട്ടില് വരവേല്പ് നല്കി. പത്രിക നല്‍കുന്നതിന് മുമ്പായി ഇന്നലെ രാത്രി ജന്മനാടായ മൊകേരിയിലെത്തിയതായിരുന്നു അദ്ദേഹം. രാത്രി വൈകി നൂറ് കണക്കിന് ഇടതുമുന്നണി പ്രവര്‍ത്തകരാണ് മൊകേരിയില്‍ വരവേല്പ് നല്‍കിയത്. വയനാട് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് ജന്മനാട്ടിലെത്തിയത്. എല്‍ഡി.എഫ് നേതാക്കളായ കെ ശശീന്ദ്രന്, എം പി കുഞ്ഞിരാമന്, എന്‍.വി ചന്ദ്രന് ഷാജി വട്ടോളി, എം.പി ചന്ദ്രന്, വി.വി പ്രഭാകരന്, പി വിനോദന്‍, റീന സുരേഷ്, എം.പി വാസു ഉള്‍പ്പെടെയുള്ളവര്‍ സ്വീകരണത്തിന് നേതൃത്വം നല്കി. നാളെ ((വ്യാഴം)) കല്പറ്റയില് എല്‍ഡിഎഫ് പ്രകടനത്തിന് ശേഷമാണ് പത്രിക നല്‍കുക. തുടര്‍ന്ന് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനും നടക്കും
സത്യൻ മൊകേരി ഇന്ന് മാനന്തവാടിയിൽ
കൽപ്പറ്റ: എൽഡിഎഫ് വയനാട് ലോക്സഭാ മണ്ഡലം സ്ഥാനാർഥി സത്യൻ മൊകേരി ബുധനാഴ്ച മാനന്തവാടി നിയമസഭാ മണ്ഡലത്തിൽ പര്യടനം നടത്തും. രാവിലെ 10ന് തൊണ്ടർനാട് പഞ്ചായത്തിലാണ് തുടക്കം. തുടർന്ന് വെള്ളമുണ്ട, പനമരം, എടവക പഞ്ചായത്തുകളിലും ഉച്ചയ്ക്കുശേഷം തിരുനെല്ലി, തവിഞ്ഞാൽ പഞ്ചായത്തുകളിലും വൈകിട്ട് അഞ്ചിന് മാനന്തവാടി നഗരസഭയിലും വോട്ടർമാരെ കാണും.