അങ്കാറ: അങ്കാറയ്ക്ക് സമീപമുള്ള തുര്‍ക്കിയുടെ എയ്റോസ്പേസ് ആന്റ് ഡിഫന്‍സ് കമ്പനിയായ തുസാസിന്റെ ആസ്ഥാനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ നാലു പേര് കൊല്ലപ്പെട്ടു. പതിനാല് പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. തുര്‍ക്കി ആഭ്യന്തര മന്ത്രിയാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ഫോടക വസ്തുക്കളും റൈഫിളുകളുമായി അക്രമികള്‍ തുസാസ് കെട്ടിടത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. സ്ഥലത്ത് വലിയ സ്ഫോടനം ഉണ്ടായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്ത്രീ അടക്കമുള്ള സംഘമാണ് ആക്രമണം നടത്തിയത് എന്നാണ് വിവരം. അതേസമയം, അക്രമികള്‍ ചിലരെ ബന്ദികളാക്കിയതായും റിപ്പോര്‍ട്ടുണ്ട്. കമ്പനിയുടെ കാമ്പസില്‍ 10,000-ലേറെ ആളുകള്‍ ജോലി ചെയ്യുന്നുണ്ട്.
റഷ്യന്‍ നഗരമായ കസാനില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനത്തില്‍ പങ്കെടുക്കുന്ന തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എര്‍ദോഗനും റഷ്യയുടെ വ്ളാഡിമിര്‍ പുടിനും ആക്രമണത്തെ അപലപിച്ചു. നാറ്റോയും യൂറോപ്യന്‍ യൂണിയനും ആക്രമണത്തെ അപലപിച്ചു.
സ്ഫോടനത്തിന്റെ കാരണം സംബന്ധിച്ചോ ആക്രമണം നടത്തിയവരെ കുറിച്ചോ വിവരമില്ല. ഒരു ഗ്രൂപ്പും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി തുര്‍ക്കി സര്‍ക്കാറിന്റെ നേതൃത്വത്തിലുള്ള ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
Terrorists shouting ‘Allahu Akbar’ have killed over 50 people, including tourists, in #Ankara, #Turkey.
Many are held hostage in this tragic attack.#Erdogan, often accused of being lenient on Islamist terrorism, faces a deadly consequence.#Russia #TurkeyTerrorAttack pic.twitter.com/gKaktyAoVC
— Sanjay yadav (@sanj_onhunt) October 23, 2024