നാദാപുരം: വെള്ളൂരിൽ കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐ പ്രവർത്തകൻ സി കെ
ഷിബിനെതിരെ സോഷ്യൽ മീഡിയയിൽ നടത്തുന്ന അപകീർത്തി പ്രചരണത്തിനെതിരെ നാദാപുരം പോലീസിൽ പരാതി നൽകി. ഷിബിൻ്റെ പിതാവ് സി കെ ഭാസ്കരൻ ആണ് നാദാപുരം പോലീസിൽ പരാതി നൽകിയത്.ഷിബിൻ കൊലകേസിൽ ഏഴ് മുസ്ലിം ലീഗ്
പ്രവർത്തകരെ കഴിഞ്ഞ ആഴ്ച ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. വിധി വന്നതി ശേഷമാണ് ഷിബിനെയും പ്രദേശിക സി പി എം നേതാക്കള്‍ക്കെതിരെയും വ്യാപകമായി അപവാദ പ്രചരണം നടത്തുന്നത്. സമൂഹത്തില്‍ വിദ്വേഷം പ്രചരിപ്പിച്ച് നാടിൻ്റെ സമാധാനം തകര്‍ക്കുന്ന രീതിയില്‍ നടത്തുന്ന വ്യാജ പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കർശന നടപടി സികരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.