കല്പറ്റ: വയനാട്ടിലെത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിയെ കാണാനും ആവേശത്തില്‍ പങ്കാളികളാവാനും കുറ്റ്യാടിയില്‍ നിന്ന് മഹിളാ കോണ്‍ഗ്രസ് സംഘവും വായനാട്ടിലെത്തി. കാലത്ത് തന്നെ പ്രത്യേക വാഹനം പിടിച്ച എത്തിയ സംഘം
പ്രിയങ്കയെയും രാഹുലിനെയും മറ്റ് നേതാക്കളെയും അടുത്ത് കണ്ട ആവേശത്തിലാണ്. മഹിളാ കോണ്‍ഗ്രസ് നേതാക്കളായ തായന ബാലാമണി, വി.പി.ഗീത, എ.ടി.ഗീത മുതലായവരുടെ നേതൃത്വത്തിലാണ് മഹിളാ പ്രവര്‍ത്തകര്‍ എത്തിയത്.