വടകര: ലോറിയിടിച്ച് ബൈക്ക് യാത്രക്കാരിക്ക് ഗുരുതരമായി പരിക്കേറ്റ കേസില്‍ 83,81,120 രൂപ നഷ്ടപരിഹാരം നല്കാന് വിധി. ചോറോട് ചീരോക്കര അബ്ദുള്‍ നാസറിന്റെ മകള്‍ ഹിബക്ക് (36) പരിക്കേറ്റ കേസിലാണ് വടകര എംഎസിടി ജഡ്ജി പി.പ്രദീപ് നഷ്ട പരിഹാരം വിധിച്ചത്. വിധി തുകയോടൊപ്പം 2021 നവംബര്‍ 23 മുതല്‍ എട്ട് ശതമാനം പലിശയും
കോടതിച്ചെലവും നല്‍കണം. 2020 ഓഗസ്റ്റ് ആറിനാണ് കേസിനാസ്പദമായ അപകടമുണ്ടായത്. കെഎല്‍ 18-ജെ 9732 ബൈക്കിന്റെ പിന് സീറ്റ് യാത്രക്കാരിയായിരുന്ന ഹിബയെ അടക്കാത്തെരു ജംഗ്ഷനില്‍ കെഎ 01-എ ജി 5826 ലോറിയിടിക്കുകയായിരുന്നു. ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയാണ് നഷ്ട പരിഹാരം നല്‍കേണ്ടത്. അന്യായക്കാരിക്കുവേണ്ടി അഡ്വ. വി.എ.നജീബ് ഹാജരായി.