വടകര: കുട്ടോത്ത് കാവില്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന വില്യാപ്പള്ളി പഞ്ചായത്ത് ഗവ. ആയുര്‍വേദ ആശുപത്രി നാബ്
അക്രഡിറ്റേഷന് നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ നടപടി സ്വീകരിക്കണമെന്ന് സിപിഎം കുട്ടോത്ത് ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. ടി.കെ.കുഞ്ഞിരാമന്-ടി.വി.ബാലകൃഷ്ണന് നമ്പ്യാര്‍ നഗറില്‍ ജില്ലാ കമ്മിറ്റി അംഗം കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഒ.പി.ബാബു, സഫിയ മലയില്‍, പി.എസ്.അര്ജുന്, രജിത കോളിയോട്ട് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. സി.എം.ഷാജി സെക്രട്ടറിയായി 13 അംഗ ലോക്കല്‍ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.