അരൂർ: അരൂരിൽ ഗവ ഹൈസ്കൂൾ അനുവദിക്കാൻ സർക്കാൻ നടപടി സ്വീകരിക്കണമെന്ന് സിപിഐ എം അരൂർ ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പെരുമുണ്ടച്ചേരിയിൽ കോടിയേരി ബാലകൃഷ്ണൻ നഗറിൽ സിപിഐ എം ഏരിയാ സെക്രട്ടറി
പി.പി ചാത്തു സമ്മേളനം ഉദ്ഘാടനം ചെയ്തു. സി പി നിധീഷ്, ഒ രമേശൻ, അഡ്വ വി കെ ജ്യോതി ലക്ഷ്മി എന്നിവർ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. സി.പി നിധീഷ് സെക്രട്ടറിയായി 17 അംഗ ലോക്കൽ കമ്മിറ്റിയെ തെരഞ്ഞെടുത്തു.