ചെമ്മരത്തൂർ: ചെമ്മരത്തൂർ ആയൂർവേദ ഡിസ്പെൻസറിയിൽ കിടത്തി ചികിത്സ അനുവദിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് സിപിഐഎം ചെമ്മരത്തൂർ ലോക്കൽ സമ്മളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സന്തോഷ്മുക്ക് മാനവീയം സാംസ്കാരിക നിലയത്തിൽ ടി.കെ ബാലൻ നായർ , എം.സി പ്രേമചന്ദ്രൻ നഗറിൽ സിപിഐഎം ജില്ലാ
കമ്മിറ്റി അംഗം പി.കെ ദിവാകരൻ ഉദ്ഘാടനം ചെയ്തു. എൽ.വി രാമകൃഷ്ണൻ, കെ.ടി സപന്യ , പി.എം രാജീവൻ , എം.പി ഷിബിൻ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. പി.കെ ശ്രീധരൻ സെക്രട്ടറിയായി 15 അംഗ ലോക്കൽ കമ്മിറ്റിയെ തെരഞ്ഞെടുത്തു.