വടകര: മെന്റലിസത്തിൽ ടെലികൈനസിസ് വിഭാഗത്തിൽ വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡിസിൽ ഇടം നേടി ബേങ്ക്റോഡ് സ്വദേശി സലീഷ് എസ് എസ് ഇക്കഴിഞ്ഞ ഓഗസ്റ്റ് 25 ന് അങ്കമാലിയിൽ വെച്ച് നടന്ന പ്രോഗ്രാമിൽ മെന്റലിസത്തിൽ ടെലികൈനീസിസ് മാജിക്എന്ന വിഭാഗത്തിലാണ് സലീഷ്.എസ്.എസ് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്
കരസ്ഥമാക്കിയത്. നൂറിലധികം മെന്റലിസ്റ്റുകളാണ് ഈ പ്രോഗ്രാമിൽ പങ്കെടുത്തത്. ആർട്ട് ഓഫ് മെൻ്റലിസം അക്കാദമിയുടെ ഭാഗമായാണ് സലീഷ്.എസ് എസ് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് നേടിയത്. നിലവിൽ സിവിൽ എഞ്ചിനിയറായി ജോലി ചെയ്യുന്ന ഇദ്ദേഹം സോമസുന്ദരൻ ശാലിനി എന്നിവരുടെ മകനാണ് ഒക്ടോബർ 20 ന് കോഴിക്കോട് കാപ്പാട് നടന്ന *HYPNO ERA* എന്ന പ്രോഗ്രാമിൽ വെച്ച് പ്രശസ്ത മെന്റലിസ്റ്റ് നിപിൻ നിരാവതിൽ നിന്നും റെക്കോർഡും മെഡലും സ്വീകരിച്ചു.