അഴിയൂർ: കോറോത്ത് റോഡ് പനാടേമ്മൽ എംയുപി സ്കൂളിൽ പാഠ്യ പാഠ്യതര വിഷയങ്ങളിൽ വിദ്യാർഥികളെ കൂടുതൽ മികവുറ്റ രീതിയിൽ ഉയർത്തിക്കൊണ്ടുവരുന്നതിന് നടപ്പിലാക്കുന്ന സ്റ്റെപ്സ് (സ്റ്റുഡന്റസ് ട്രാൻസിഷൻ എഡ്യൂക്കേഷനൽ പ്രോഗ്രാം സർവീസസ് ) പദ്ധതി അഴിയൂർ പഞ്ചായത്ത് ക്ഷേമ കാര്യ
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി അബ്ദുൽ റഹീം ഉദ്ഘാടനം ചെയ്തു. അധ്യയന കാര്യങ്ങളിൽ പ്രത്യേക തീവ്ര പരിശീലന പരിപാടികൾ, ഫുട്ബോൾ കോച്ചിങ്, കരാട്ടെ ക്ലാസ്സ്, മറ്റ് കലാ കായിക രംഗങ്ങളിലെ കോച്ചിങ്, സ്പോക്കൺ ഇംഗ്ലീഷ് കോച്ചിംഗ് അടക്കം നിരവധി പരിപാടികളാണ് പദ്ധതിക്ക് കീഴിൽ നടപ്പിലാക്കുക. ആസിഫ് കുന്നത്ത് അധ്യക്ഷത
വഹിച്ചു. ഹെഡ്മിസ്ട്രസ് ഹസീന ബീവി, നസ്ബത്ത് സിറാജ്, റിശാൽ ഹുലൈഫ, മെഹ്റു ബഷീർ, റെജീന വി പി, നശീദ ഐ, ഷമീന കെ, ഷമീമ സിദ്ധിക്ക്, സാജിത നവാസ്, സുമയ്യ, സുമിജത് എന്നിവർ സന്നിഹിതരായി.