വൈക്കിലശ്ശേരി: 2009 ൽ സ്വകാര്യ കെട്ടിടത്തിൽ ആരംഭിച്ച ചോറോട് ഗ്രാമ പഞ്ചായത്ത് ആയൂർവേദ ആശുപത്രിക്ക് സ്വന്തം കെട്ടിടം നിർമ്മിക്കുന്നു. പഞ്ചായത്ത് ഭരണ സമിതി വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ അനുവദിച്ചു. കെട്ടിട നിർമ്മാണ പ്രവൃത്തി ഊരാളുങ്കൽ ലേബർ കോൺട്രാക്ട സൊസൈറ്റിക്ക്ചു മതലയാണ്.വൈക്കിലശ്ശേരിയിലെ കണ്ണാശ്ശേരി കുന്നിന് സമീപമാണ് കെട്ടിടം. നിലവിൽ
മലോൽ മുക്കിലെ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരൻ തറക്കല്ലിടൽ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രേവതി പെരുവാണ്ടയിൽ അധ്യക്ഷത വഹിച്ചു. അസിസ്റന്റ് എൻ ജീനിയർ ഷീന. റിപ്പോർട്ട് അവതരിപ്പിച്ചു. ഡോ.എം.ടി. മോഹൻദാസ് പദ്ധതി വിശദീകരിച്ചു. വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ.മധുസൂദനൻ, ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപെഴ്സൺശ്യാമള പൂവേരി, വാർഡ് മെമ്പർ ലി സി.പി, കെ.എം. വാസു, കെ.കെ. മോഹൻദാസ്, ഇസ്മായിൽ പി, കെ.എം നാരായണൻ, മനോജ് താപൂ, രാജീവൻ ആശാരി മിത്തൽ, ബാലകൃഷ്ണൻ എടപ്പാനി ക്കോട്ട്, ഒ.രാഘവൻ എന്നിവർ പ്രസംഗിച്ചു. ആരോഗ്യം – വിദ്യാഭ്യാസം സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ സി.നാരായണൻ സ്വാഗതവും പഞ്ചായത്തംഗം പുഷ്പ മഠത്തിൽ നന്ദിയും പറഞ്ഞു.