കൊയിലാണ്ടി: കൊയിലാണ്ടിയിൽ ATM-ൽ നിക്ഷേപിക്കാൻ എത്തിച്ച പണം കവർന്നെന്ന പരാതിയിൽ നഷ്ടമായ 5 ലക്ഷം രൂപ കൂടി കണ്ടെടുത്ത് പൊലീസ്. മോഷണത്തിൻ്റെ മുഖ്യ സൂത്രധാരൻ താഹ, വില്യാപ്പളി സ്വദേശിക്ക് കടം വീട്ടാനായി നൽകിയ പണമാണ് കണ്ടെടുത്തത്. നേരത്തെ, 37 ലക്ഷം രൂപ ഇത്തരത്തിൽ കണ്ടെത്തിയിരുന്നു.
കേസിൽ പരാതിക്കാരനേയും സുഹൃത്തുക്കളെയും ആദ്യമേ അറസ്റ്റ് ചെയ്തിരുന്നു. റിമാൻഡിൽ ആയ പ്രതികൾക്കായി പൊലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും.