വടകര: വില്യാപ്പള്ളി റോഡിലെ അക്ലോത്ത് നട പാലത്തിന് സമീപം മഴക്കാലത്തുണ്ടാവുന്ന വെള്ളക്കെട്ടിന് ശാശ്വത പരിഹാരം വേണമെന്ന് നടക്കുതാഴ-അരീക്കോത്ത് സോഷ്യലിസ്റ്റ് സൗഹൃദ കൂട്ടായ്മ ആവശ്യപ്പെട്ടു. അറുപത് കോടിയുടെ ചേലക്കാട്-വില്യാപ്പള്ളി-വടകര റോഡ് വികസനം നടപ്പിലാകുന്നതോടെ ഈ പ്രശ്നം പരിഹരിക്കപ്പെടുമെന്നായിരുന്നു നാട്ടുകാരുടെ പ്രതീക്ഷ. പക്ഷേ സ്ഥലമുടമകളുടെ നിസ്സഹകരണം മൂലം ഈ പദ്ധതി രണ്ടു
ഘട്ടമായി നടത്താന്‍ തീരുമാനിച്ച സാഹചര്യമാണ് ഇപ്പോഴുള്ളത്. അതോടെ അക്ലോത്ത് നട ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലെ റോഡിന്റെ ശോചനീയാവസ്ഥ പഴയപോലെ തുടരുന്ന സ്ഥിതിയാണ്. സമീപത്തെ ഉയര്‍ന്ന പ്രദേശങ്ങളില്‍ നിന്ന് കുത്തിയൊലിച്ചെത്തുന്ന വെള്ളം അരയോളം പൊക്കത്തില്‍ കെട്ടിനില്‍ക്കുന്നത് അക്ലോത്ത് നട റോഡിലാണ്. വടകര-വില്യാപ്പള്ളി റൂട്ടിലെ ഗതാഗതം മഴക്കാലം മുഴുവന്‍ ദുരിതത്തിലാഴ്ത്തുന്ന ഈ പ്രശ്നത്തിന് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് അടിയന്തര പരിഹാരം കാണണമെന്നു സോഷ്യലിസ്റ്റ്
സൗഹൃദ കൂട്ടായ്മ അഭ്യര്‍ഥിച്ചു. പാറക്കലില്‍ നടന്ന കൂട്ടായ്മ ആര്‍ജെഡി ജില്ലാ കമ്മിറ്റി അംഗം ശ്രീജേഷ് നാഗപ്പള്ളി ഉദ്ഘാടനം ചെയ്തു. രാജീവന് പുതുക്കുടി അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന നേതാവ് വി പി നാണു, കെ കെ രാജീവന് എന്നിവര്‍ സംസാരിച്ചു. ശ്രീജിത്ത് എസ് സ്വാഗതവും പാറക്കല്‍ മീത്തല്‍ രാജന് നന്ദിയും പറഞ്ഞു.