വടകര: നാടിനെ നടുക്കിയ മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തില്‍ കൈമെയ് മറന്നുള്ള രക്ഷാദൗത്യത്തില്‍ പങ്കാളികളായ വടകര മേഖലയിലെ സന്നദ്ധ പ്രവര്‍ത്തകരെ വടകര ഫയര്‍ സ്റ്റേഷനില്‍ ആദരിച്ചു. അപകടമുണ്ടായ ദിവസം രാവിലെ തന്നെ ചൂരല്‍മലയിലെത്തിയ വടകര ഫയര്‍ ആന്‍ഡ് റെസ്ക്യു സംഘത്തോടൊപ്പം വടകരമേഖലയിലെ സന്നദ്ധ പ്രവര്‍ത്തകരായ സിഡിവി വളണ്ടിയര്‍മാരും ഉണ്ടായിരുന്നു. വിവിധ ഘട്ടങ്ങളില്‍ രക്ഷാ പ്രവര്‍ത്തങ്ങളില്‍
ദിവസങ്ങളോളം ഇടപെടുകയും മാതൃകാപരമായി പ്രവര്‍ത്തിക്കുകയും ചെയ്ത ആപത് മിത്ര ഉള്‍പെടെയുള്ള സന്നദ്ധ സേനയിലെ 25
പേരെയാണ് ആദരിച്ചത്. സ്റ്റേഷന് ഓഫിസര്‍ വര്‍ഗീസിന്റെ നേതൃത്വത്തില്‍ നടന്ന ആദരിക്കല്‍ ചടങ്ങില്‍ അസിസ്റ്റന്റ് ഓഫീസര്‍
വിജിത്ത്, സീനിയര്‍ഫയര്‍ ഏന്റ് റസ്ക്യു ഓഫീസര്‍ അനീഷ്, സ്റ്റേഷന് പോസ്റ്റ് വാര്ഡന് വിജീഷ്, ഡെപ്യൂട്ടി പോസ്റ്റ് വാര്ഡന് ദീപ
എന്നിവര്‍ സംസാരിച്ചു.