ഓര്‍ക്കാട്ടേരി: തദ്ദേശഭരണ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി മുസ്ലിംലീഗ് ഏറാമല പഞ്ചായത്ത് കമ്മിറ്റി ശില്പശാല സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി ഒ.കെ.കുഞ്ഞബദുള്ള ശില്പശാല ഉദ്ഘാടനം ചെയ്തു. എംഎസ്എഫ് സംസ്ഥാന സെക്രട്ടറി റഷാദ് പി.എം മുഖ്യപ്രഭാഷണം നടത്തി. കോഴിക്കോട് നടക്കുന്ന മുസ്ലിം ലീഗ് പ്രക്ഷേഭ സംഗമത്തില്‍ എല്ലാ വാര്‍ഡുകളില്‍ നിന്നും പ്രത്യേക വാഹനത്തില്‍ പ്രവര്‍ത്തകര്‍ പങ്കെടുക്കും. വാര്‍ഡ് തലങ്ങളില്‍ പ്രവര്‍ത്തകയോഗങ്ങള്‍ ചേരാനും തീരുമാനിച്ചു.
കെ.കെ.കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു എം.കെ.യുസഫ് ഹാജി, ഒ കെ ഇബ്രാഹിം, ശുഹൈബ് കുന്നത്ത്, പി. മൊയ്തു ഹാജി, പി.കെ.പോക്കര്, കെ.പി സുബൈര്‍ പ്രസംഗിച്ചു. കെ.എം സലീം സ്വാഗതവും കോമത്ത് അബൂബക്കര്‍ നന്ദിയും പറഞ്ഞു.