വടകര: മൂരാട് പാലത്തില്‍ വിള്ളല്‍ കാണപ്പെട്ട സാഹചര്യത്തില്‍ എസ്ഡിപിഐ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് ഷംസീര്‍ ചോമ്പാല ഉദ്ഘാടനം ചെയ്തു. നിര്‍മാണം കഴിഞ്ഞ് മാസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍ വിള്ളല്‍ ഉണ്ടായത് നിര്‍മാണത്തിലെ അഴിമതിയാണ് ചൂണ്ടികാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പാലത്തിന്റെ നിര്‍മ്മാണം പൂര്‍ണ്ണമായി പരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അല്ലാത്ത പക്ഷം കൂടുതല്‍ ശക്തമായ ജനകീയ സമരവുമായി പാര്‍ട്ടി മുന്നോട്ട് വരുമെന്നും തുടര്‍ന്ന് സംസാരിച്ച അഴിയൂര്‍ പഞ്ചായത്ത് മെമ്പര്‍ സാലിം അഴിയൂര്‍ പറഞ്ഞു.
മുനിസിപ്പല്‍ പ്രസിഡന്റ് സമദ് മാക്കൂല്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് സിദ്ധീഖ്പുത്തൂര്, മുന്‍സിപ്പല്‍ വൈസ് പ്രസിഡന്റ് കെ വി പി ഷാജഹാന്, പയ്യോളി മുനിസിപ്പല്‍ പ്രസിഡന്റ് കബീര്‍ കോട്ടക്കല്‍, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഹക്കീം പി എസ്, റസീന വി കെ,സവാദ് വടകര, മഷ്ഹൂദ് കെ പി,സാജിദ് കെ വി പി എന്നിവര്‍ പരിപാടിയില്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു സംസാരിച്ചു. നിസാം പുത്തൂര്‍ സ്വാഗതം പറഞ്ഞു. ഹാഷിദ് ഖാലിദ്, സലീം സി വി, മുനീസ്, ഇസ്മായില്‍ ഇ വി, ഫെബിന ഷാജഹാന്, അസ്മ കെ, ശബാന പി വി എന്നിവര്‍ നേതൃത്വം നല്കി.