വടകര: പോലീസ്-ആര്‍എസ്എസ് കൂട്ടുകെട്ട് കേരളത്തെ തകര്‍ക്കുന്നു എന്ന തലക്കെട്ടില്‍ എസ്ഡിപിഐ സംസ്ഥാന വ്യാപകമായി നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി വടകര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ 24, 25 തിയ്യതികളില്‍ വാഹനജാഥ സംഘടിപ്പിക്കുമെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അധോലോകത്തെ പോലും വെല്ലുന്ന തരത്തില്‍ സ്വര്‍ണ്ണക്കള്ളക്കടത്ത്, കൊലപാതകം, ബലാത്സംഗം, വിവേചനപരമായ ഇടപെടല്‍, പൂരം അലങ്കോലമാക്കല്‍, മരം മുറിച്ചു കടത്തല്‍ തുടങ്ങി നിരവധി അക്രമ പ്രവര്‍ത്തനങ്ങളാണ് ചില ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ആര്‍എസ്എസിന്റെ രാഷ്ട്രീയ അജണ്ടയ്ക്ക് കേരളത്തില്‍ സൗകര്യമൊരുക്കി കൊടുക്കുന്ന സമീപനം ആഭ്യന്തരവകുപ്പില്‍ നിന്നുണ്ടാകുന്നു. മുഖ്യമന്ത്രി അകപ്പെട്ട പ്രതിസന്ധി മറികടക്കാന്‍ കേരളത്തിന്റെ മതനിരപേക്ഷതയെയും ഭാവിയെയും ബലി കൊടുക്കുന്ന ദുരവസ്ഥയ്ക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. ഇടതു സര്‍ക്കാരിന്റെ ജനവിരുദ്ധ ഭരണത്തെയും പോലീസ് ആര്‍എസ്എസ് കൂട്ടുകെട്ടിനെയും തുറന്നുകാട്ടുന്നതിന്റെ ഭാഗമായാണ് വാഹനജാഥ. എസ്ഡിപിഐ വടകര നിയോജക മണ്ഡലം പ്രസിഡന്റ് ഷംസീര്‍ ചോമ്പാല നയിക്കുന്ന വാഹനജാഥ 24 ന് കാലത്ത് 8.30ന് ചോമ്പാല്‍ ഹാര്‍ബറില്‍ ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഷീദ് ഉമരി ഉദ്ഘാടനം ചെയ്യും. നിയോജകമണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം 25 ന് വൈകിട്ട് 4.30ന് വടകര പുതിയ ബസ്സ്റ്റാന്റില് വാഹനജാഥ സമാപിക്കും. സമാപനത്തോടനുബന്ധിച്ച് ഒന്തം ഓവര്‍ ബ്രിഡ്ജില്‍ നിന്ന് തുടങ്ങി പുതിയ സ്റ്റാന്റില്‍ അവസാനിക്കുന്ന റാലിയും പൊതുസമ്മേളനവും നടക്കും. പൊതു സമ്മേളനം എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അന്‍സാരി ഏനാത്ത് ഉദ്ഘാടനം ചെയ്യും.
വാര്‍ത്താ സമ്മേളനത്തില്‍ നിയോജക മണ്ഡലം സെക്രട്ടറി സജീര്‍ വള്ളിക്കാട്, ജോ.സെക്രട്ടറിമാരായ അന്‍സാര്‍ യാസര്‍
അഫീറ ഷംസീര്‍ എന്നിവര്‍ പങ്കെടുത്തു.