തിരുവള്ളൂര്‍: വടകര-മാഹി കനാല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തിരുവള്ളൂര്‍, മണിയൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിച്ചു മാങ്ങാമൂഴിയില്‍ പാലം നിര്‍മ്മിച്ച സാഹചര്യത്തില്‍ ചെരണ്ടത്തൂര്‍ മുതല്‍ ചാനിയം കടവ് വരെയുള്ള റോഡ് വീതി കൂട്ടി ആധുനിക രീതിയില്‍ ടാര്‍ ചെയ്യാന്‍ ഫണ്ട് അനുവദിക്കണമെന്ന് സേവാദള്‍ വില്ല്യാപ്പള്ളി ബ്ലോക്ക് കണ്വെന്ഷന് ആവശ്യപ്പെട്ടു. നിരവധി ടൂറിസം പദ്ധതികള്‍ക്ക് അനുയോജൃമായ സ്ഥലമാണ് മങ്ങാംമൂഴിയെന്ന് കണ്വെന്ഷന് ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസ് നേതാവ് അച്യുതന് പുതിയെടുത്ത് ഉദ്ഘാടനം ചെയ്തു. സേവാദള്‍ നിയോജകമണ്ഡലം പ്രസിഡന്റ് പ്രശാന്ത് കരുവഞ്ചേരി അധ്യക്ഷത വഹിച്ചു. കാവില്‍ രാധാകൃഷ്ണന്, പി.സി.ഷീബ, പുഷ്പാംഗദന്, ബിജുപ്രസാദ്, ഹരീഷ്, ഒ.പി സനീഷ്, വി.കെ.ഇസ്ഹാഖ്, കെ ലിബീഷ്, ധനേഷ് വള്ളില്‍, വി.കെ.സി.ജാബിര്‍, രുധീഷ് തോടന്നൂര്‍ എന്നിവര്‍ സംസാരിച്ചു. പുതുതായി നിയമിതനായ സേവാദള്‍ ബ്ലോക്ക് പ്രസിഡന്റ് ഗിമേഷ് മങ്കര ചുമതല ഏറ്റെടുത്തു.