വടകര: നിലവിലുള്ള ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് എല്‍ഐസി എജന്റുമാര്‍ ധര്‍ണ നടത്തി. എല്‍ഐസി വടകര ബ്രാഞ്ച് ഓഫീസിന് മുമ്പില്‍ ഏജന്റ്സ് ഫെഡറേഷന് ആഭിമുഖ്യത്തില്‍ നടന്ന ധര്‍ണ ഐഎന്‍ടിയുസി നേതാവ് അഡ്വ ഇ.നാരായണന് നായര്‍ ഉദ്ഘാടനം ചെയ്തു.
ബ്രാഞ്ച് സെക്രട്ടറി അശോകന് തുണേരി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.പി.കരുണന്, ജിസേഷ് കുമാര്‍, വി.പി.ഗീത,
മുണ്ടോളി രവി, സി.ചന്ദി, കുനിയില്‍ അനന്തന്, സുധീര്‍ കുമാര്‍, ശ്യാമള, ഷീബ, സാവിത്രി സുകുമാരന്‍, എലിയാറ ആനന്ദന് പ്രസംഗിച്ചു. വിനീത, രാധിക, അനില്‍, റീന, രവീന്ദ്രന്, റീന രാജ്, റീന, വിനോദ്, രമ, ജയകൃഷ്ണന്, സുരേന്ദ്രന്, ശ്രീനിവാസന് മുതലായവര്‍ നേതൃത്വം നല്കി.