വടകര: എഫ്എന്‍പിഒ സംസ്ഥാന സെക്രട്ടറിയും മത്സ്യതൊഴിലാളി കോണ്‍ഗ്രസ് സ്ഥാപക ജനറല്‍ സെക്രട്ടറിയുമായിരുന്ന പി.പി.സാമികുട്ടിയുടെ ചരമവാര്‍ഷികം ആചരിച്ചു. വടകര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി നടത്തിയ അനുസ്മരണ പരിപാടി ബ്ലോക്ക് പ്രസിഡന്റ് സതീശന് കുരിയാടി ഉദ്ഘാടനം ചെയ്തു. അര്‍ഹതപ്പെട്ട അംഗീകാരങ്ങളൊന്നും ലഭിക്കാതിരിന്നിട്ടും ഒരു പരിഭവവും ഇല്ലാതെ മരണം വരെ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ച ആളാണ് സാമിക്കുട്ടി മാസ്റ്ററെന്നു സതീശന് പറഞ്ഞു.
ബ്ലോക്ക് വൈസ് പ്രസിഡന്റ് പുത്തൂര്‍ മോഹനന് അധ്യക്ഷത വഹിച്ചു. കെ.പി.കരുണന്, പുറന്തോടത്ത് സുകുമാരന്‍, നല്ലാടത്ത് രാഘവന്, സി.നിജിന്‍, മഠത്തില്‍ പുഷ്പ, പി.എസ്.രന്‍ജിത്ത് കുമാര്‍, ടി.ഗംഗാധരന്, വി.ആര്.ഉമേശന്, രജനി. പി, സുകമാരന് വള്ളിക്കാട്, രന്‍ജിത്ത് കണ്ണോത്ത്, നജീബ് പി.കെ. ടി.കെ. രമേശന് എന്നിവര്‍ സംസാരിച്ചു.