മുയിപ്പോത്ത്: അകാലത്തില്‍ പൊലിഞ്ഞ മകന്റെ സ്മരണക്കായി മുയിപ്പോത്ത് ടൗണില്‍ ബസ് കാത്തിരിപ്പു കേന്ദ്രം പണിത് പിതാവ്. രണ്ടു വര്‍ഷം മുന്‍പ് വാഹനാപകടത്തില്‍ മരണപ്പെട്ട മൊയിലോത്ത് മീത്തല്‍ അതുലിന്റെ ഓര്‍മകള്‍ക്കായാണ് പിതാവ് നാരായണന് മുയിപ്പോത്ത് പൗരസമിതിയുടെ സഹകരണത്തോടെ ബസ് കാത്തിരിപ്പു കേന്ദ്രം പണികഴിപ്പിച്ചത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി.ഷിജിത്തിന്റെ അധ്യക്ഷതയില്‍ മാതാപിതാക്കളായ നാരായണനും അജിതയും ചേര്‍ന്ന് ബസ് കാത്തിരിപ്പു കേന്ദ്രം നാടിനു സമര്‍പിച്ചു. അക്കാദമിക് രംഗത്ത് ഉന്നത വിജയം നേടിയ വിദ്യാര്‍ഥിക്ക് പിന്നണി ഗായകന് അജയ് ഗോപാല്‍ ഉപഹാരം നല്കി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരെ യോഗം ആദരിച്ചു.
ചടങ്ങില്‍ ജനപ്രതിനിധികളായ എന്‍.ആര്.രാഘവന്, ഇ.കെ.സുബൈദ, ആര്.പി.ഷോഭിഷ്, എ.കെ ഉമ്മര്‍, ടി.മനോജ്, ചൂട്ട് മോഹനന്, കെ.ടി.കുഞ്ഞബ്ദുള്ള മൗലവി, പി.എം.സജീവന്, വി.കെ.നൗഫല്‍, സി.കെ.പ്രഭാകരന്, സി.സുരേന്ദ്രന്, എം.എം.മൗലവി, എ.പി.ഉണ്ണികൃഷ്ണന്, എ.കെ.സുധീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സി.എം.കുഞ്ഞികൃഷ്ണന് സ്വാഗതം പറഞ്ഞു.