വടകര: ബാങ്കുകളില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന് ഓഫ് ഇന്ത്യ (ബെഫി) വടകര ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. തേജസ് ഹാളില്‍ മുനിസിപ്പല്‍ വൈസ് ചെയര്മാന് പി.കെ.സതീശന് സമ്മേളനം ഉദ്ഘാടനം ചെയ്തു. എന്‍.അരുണ്‍ അധ്യക്ഷത വഹിച്ചു. ബെഫി ഏരിയ സെക്രട്ടറി ബാബുരാജ് പ്രവര്‍ത്തന റിപ്പോര്‍ട്ടും സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്‍.മീന സംഘടന റിപ്പോര്‍ട്ടും അവതരിപ്പിച്ചു., സിഐടിയു ഏരിയ ജോയിന്റ് സെക്രട്ടറി എ.കെ.ബാലന്, പി.പ്രേമനന്ദന്‍, വി.പി.രാഗിഷ, എന്‍.ദീപേഷ്, ഒ.രമേശന് തുടങ്ങിയവര്‍ സംസാരിച്ചു.
വടകര ഏരിയ കമ്മിറ്റി വിഭവിച്ചു പുതിയതായി നാദാപുരം ഏരിയ കമ്മിറ്റി രുപകരിച്ചു.
ഭാരവാഹികള്‍ വടകര: എന്‍.അരുണ്‍ (പ്രസിഡന്റ്), എന്‍.പ്രദോഷ് (സെക്രട്ടറി), ദീപേഷ് എന്‍.എ (ട്രഷറര്‍).
നാദാപുരം: നികേഷ് കെ.കെ (പ്രസിഡന്റ്), ബിജേഷ് (സെക്രട്ടറി), ഷാജിനേഷ് (ട്രഷറര്‍).