അരൂര്‍: കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് അനുവദിച്ച എംപി ഫണ്ട് ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകള്‍ രാഷ്ട്രീയം കളിച്ച് ലാപ്സാക്കിയതായി പരാതി. അരൂരിലെ പുറമേരി സിഎച്ച്സിയില് ലേഡീസ് ഫ്രന്റ്ലി ജിം പദ്ധതിക്കായി കെ. മുരളീധരന് എംപി ആയിരുന്നപ്പോള്‍ 10 ലക്ഷം രൂപ അനുവദിച്ചിരുന്നു. പദ്ധതി നടപ്പാക്കാതെ തുക ലാപ്സാക്കിയതായി കോണ്‍ഗ്രസ് കല്ലുമ്പുറം 11-ാം വാര്‍ഡ് സമ്മേളനം ആരോപിച്ചു. പല തവണ എംപി ഓഫീസ് ഇടപെട്ടെങ്കിലും പുറമേരി ഗ്രാമപഞ്ചായത്തും തൂണേരി ബ്ലോക്ക് പഞ്ചായത്തും രാഷ്ട്രീയം കളിക്കുകയായിരുന്നെന്ന് കമ്മറ്റി ആരോപിച്ചു.
ഡിസിസി മെമ്പര്‍ കെ.സജീവന് യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.അജിത്ത്, വാര്‍ഡ് മെമ്പര്‍ റീത്ത കണ്ടോത്ത്, പാറോള്ളതില്‍ അബ്ദുള്ള, കെ.കെ.വിജീഷ്, കെ.കെ.രജീഷ്, കോടി കണ്ടി പ്രദീഷ്, സന്ദീപ് കൃഷ്ണ, സി.കെ.മനേജന്‍, ശശി കണ്ടോത്ത് എന്നിവര്‍ സംസാരിച്ചു പ്രസിഡന്റായി കെ.കെ.രജീഷിനെ തെരഞ്ഞെടുത്തു.