വടകര: സ്തനാര്‍ബുദ ബോധവല്‍ക്കരണവുമായി ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ രംഗത്ത്. ഇതിന്റെ ഭാഗമായി വടകരയില്‍ സ്തനാര്‍ബുദ ബോധവല്‍ക്കരണ റാലി സംഘടിപ്പിച്ചു. മുനിസിപ്പല്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ.പി.പ്രജിത റാലി ഫ്ലാഗ് ഓഫ് ചെയ്തു. രാധാകൃഷ്ണന്, കെ.ദേവീദാസ് എന്നിവര്‍ സംസാരിച്ചു.
കെ.സുജിത്ത്, രാജേഷ് വൈഭവ്, മിനി.പി.എസ് നായര്‍, അഡ്വ. സാജ് മോഹന്‍, രവീന്ദ്രന് പറമ്പത്ത്, സുഹാന എന്നിവര്‍ നേതൃത്വം നല്കി. വടകര ജില്ലാ ആശുപത്രിക്ക് സമീപത്തു നിന്ന് ആരംഭിച്ച റാലി വടകര ലയണ്‍സ് ക്ലബ് ആസ്ഥാനത്ത് സമാപിച്ചു. നൂറിലധികം പേര് അര്‍ബുദ പരിശോധനക്ക് വിധേയരായി.