നാദാപുരം: തൂണേരി-വടകര ബസ് റൂട്ട് പുന: സ്ഥാപിച്ച് കെഎസ്ആര്‍ടിസി ബസ് അനുവദിക്കണമെന്നു സിപിഎം തൂണേരി ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. തൂണേരിയില്‍ കെ ഗോപി മാസ്റ്റര്‍ നഗറില്‍ സിപിഎം ഏരിയ സെക്രട്ടറി പി.പി.ചാത്തു സമ്മേളനം ഉദ്ഘാടനം ചെയ്തു. നെല്ലേരി ബാലന് ടി.പി.രഞ്ജിത്ത്, എം.പി.അനിത എന്നിവരടങ്ങിയ പ്രസീഡിയം സമ്മേനം നിയന്ത്രിച്ചു. കനവത്ത് രവി സെക്രട്ടറിയായി 15 അംഗ ലോക്കല്‍ കമ്മിറ്റിയെ തെരഞ്ഞെടുത്തു.