നാദാപുരം: തെറ്റായ സന്ദേശങ്ങള്‍ നല്കാന് കലകള്‍ ഉപയോഗപ്പെടുത്തുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ കലകളിലൂടെ സാധ്യമാകണമെന്ന് കോട്ടക്കല്‍ എംഎല്‍എ ആബിദ് ഹുസൈന് തങ്ങള്‍ പറഞ്ഞു. നാദാപുരത്ത് രണ്ടു ദിവസത്തെ ഐകെഎസ്എസ് ജില്ലാ ഇസ്ലാമിക് കലാമേള സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു
അദ്ദേഹം. ഇസ്ലാമിന്റെ സൗന്ദര്യവും മാനവികതയും സമൂഹ മനസില്‍ സന്നിവേശിപ്പിക്കാന്‍ ഇസ്ലാമിക കലയിലൂടെ സാധ്യമാകും. സാംസ്കാരികമായി വഴിതെറ്റാന്‍ ഏറെ സാധ്യതയുള്ള ആധുനിക ലോകത്ത് ശരിയായ നിലപാടിലൂടെ സമൂഹത്തെ വഴിനടത്താന്‍ നമുക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. സ്വാഗത സംഘം ചെയര്മാന് എന്‍.കെ. കുഞ്ഞാലി
അധ്യക്ഷത വഹിച്ചു. ഒ.പി. മുജീബ് വഹബി , മുഹമ്മദ് കോയ തങ്ങള്‍ ജാതിയേരി, എം.എച്ച്. വള്ളുവങ്ങാട്, ഇ.ഹാരിസ്, അബദുസ്സലാം തുഹ്ഫി, കരയത്ത് ഹമീദ് ഹമീദ് ഹാജി, താജുദ്ധീന്‍, കെ.യു ഇസ്ഹാഖ് ഖാസിമി, യൂസുഫ് ഫലാഹി, കണ്ടോത്ത് അബ്ദുല്ല, ആശിഖ് ഫലാഹി, അനസ് വഹബി, സാബിര്‍ ദാറാനി, അസ്ലം ഫലാഹി എന്നിവര്‍ സംസാരിച്ചു.