വടകര: ചോറോട് ഗ്രാമപഞ്ചായത്തിലെ കുരിക്കിലാട് സ്ഥിതി ചെയ്യുന്ന ചോറോട് ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍ സുവര്‍ണജൂബിലി നിറവില്‍. ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം ഒക്ടോബര്‍ 30 ന് വൈകുന്നേരം 3 മണിക്ക് പൊതുമരാമത്ത്-ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിക്കും. ചടങ്ങില്‍ വടകര എംപി ഷാഫി പറമ്പില്‍, കെ.കെ.രമ എംഎല്‍എ, ജനപ്രതിനിധികള്‍, രാഷ്ട്രീയ സാമുഹ്യ-
സാംസ്കാരിക നായകര്‍ എന്നിവര്‍ പങ്കെടുക്കും. ആഘോഷങ്ങളുടെ ഭാഗമായി വിളംബര ജാഥ, ഘോഷയാത്ര, സെമിനാറുകള്‍, പൂര്‍വ വിദ്യാര്‍ഥി – പൂര്വ്വഅദ്ധ്യാപക സംഗമം, കലാപരിപാടികള്‍ എന്നിവ സംഘടിപ്പിക്കും. സ്വാഗത സംഘം യോഗം പഞ്ചായത്ത് പ്രസിഡന്റ് പി.പി.ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്തു. ക്ഷേമ കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി
ചെയര്‍പെഴ്സണ്‍ ശ്യാമള പൂവ്വേരി അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസം-ആരോഗ്യം സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന് സി.നാരായണന്, പഞ്ചായത്ത് അംഗങ്ങളായ പ്രസാദ് വിലങ്ങില്‍, ഷിനിത ചെറുവത്ത്, പ്രിന്‍സിപ്പാള്‍ കെ.ജി.ദീപ, എച്ച്എം സുധ കെ, രാഷ്ടീയ പാര്‍ട്ടി പ്രതിനിധികളായ ഇ.പി ദാമോദരന്‍, കെ.എം.വാസു, എന്‍.നിധിന്, കെ.പി.കരുണാകരന്, കെ.എം.നാരായണന്, രാജേഷ് ചോറോട്, കെ.പി.ബാബു, അശോകന് പൂവേരി, അധ്യാപകരായ എന്‍.കെ.വാസു, സന്തോഷ് എന്നിവര്‍ സംസാരിച്ചു.