വടകര: കാർഷിക വായ്പയെടുത്ത കർഷകർക്ക് ജപ്തി ഭീഷണി. വായ്പ കുടിശ്ശിക പതിനഞ്ച് ദിവസത്തിനുള്ളിൽ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പല കർഷകർക്കും നോട്ടീസ് ലഭിച്ചിട്ടുള്ളതെന്നറിയുന്നു. പലിശയും പിഴപലിശയും ഒഴിവാക്കി വായ്പ പുതുക്കി
നൽകണമെന്നാണ് വായ്പ എടുത്തവരുടെ ആവശ്യം. ജപ്തി നടപടി നേരിടുന്ന വായ്പ എടുത്തവരുടെ യോഗം ഫാർമേഴ്സ് അസോസിയേഷൻ ഓഫ് ഇൻഡ്യയുടെ നേതൃത്വത്തിൽ
ഒക്ടോ. 21 തിങ്കളാഴ്ച കൊയിലാണ്ടി ഈസ്റ്റ് റോഡിലുള്ള അമ്പാടി തിയ്യേറ്ററിനടുത്ത് ഇ
അലയൻസ് ഹാളിൽ നടക്കും. ബന്ധപ്പെടേണ്ട ഫോൺ നമ്പർ
9072971810.