നാദാപുരം: ചെക്യാട് പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് സിപിഎം ചെക്യാട് ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. ജാതിയേരി കെ ദാമു മാസ്റ്റര്‍ നഗറില്‍ ജില്ല കമ്മിറ്റി അംഗം കൂടത്താംകണ്ടി സുരേഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.കെ.സജില, സി. അഷില്‍, കെ.അജിത്ത് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. വി കെ ശ്രീധരന് സെക്രട്ടറിയായി 13 അംഗ ലോക്കല്‍ കമ്മിറ്റിയെ തെരഞ്ഞെടുത്തു.