കണ്ണൂക്കര: ഒഞ്ചിയം ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ചു. ഡിജി കേരളം ഡിജിറ്റല്‍ സാക്ഷരത പദ്ധതിയുടെ ഭാഗമായി പഞ്ചായത്തില്‍ 8054 കുടുംബങ്ങളില്‍ സര്‍വേ നടത്തി ഡിജിസാക്ഷരത ആവശ്യമായ 2102 പേര്‍ക്ക് ഇന്റര്‍നെറ്റും സാമൂഹിക
മാധ്യമങ്ങളും ഡിജിറ്റല്‍ വിനോദ ഉപാധികളും ഉപയോഗിക്കുന്നതിന് പരിശീലനം നല്കി. കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ കളക്ടര്‍ സ്നേഹില്‍കുമാര്‍ സിംഗ് പഞ്ചായത്തിനുളള അനുമോദന പത്രം സെക്രട്ടറി എം.പി.രജുലാലിന് നല്കി. ജില്ലാ
പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ ‘ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു