കോഴിക്കോട്: നവംബർ 13-ന് വയനാട് ലോക്സഭ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുപ്പിനായുള്ള തയ്യാറെടുപ്പുകൾ വിലയിരുത്താനായി ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗിൻ്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ വിവിധ നോഡൽ ഓഫീസർമാരുടെ യോഗം ചേർന്നു.
തിരഞ്ഞെടുപ്പ് പ്രവർത്തികൾക്കായി ആവശ്യമുള്ള ജീവനക്കാർ, മാതൃകാ പെരുമാറ്റച്ചട്ട ലംഘന നിരീക്ഷണ സംവിധാനം, വിവിധ സ്ക്വാഡുകളുടെ പ്രവർത്തനത്തിന് ആവശ്യമായ സജ്ജീകരണങ്ങൾ, മാധ്യമ നിരീക്ഷണ സംവിധാനം, തിരഞ്ഞെടുപ്പ് കാലയളവിൽ ആവശ്യമായ വാഹനങ്ങൾ, മറ്റ് സാമഗ്രികൾ തുടങ്ങി തിരഞ്ഞെടുപ്പിൻ്റെ സുഗമവും കുറ്റമറ്റതുമായ നടത്തിപ്പിനുള്ള തയ്യാറെടുപ്പുകൾ യോഗം വിലയിരുത്തി.യോഗത്തിൽ സബ്
കളക്ടർ ഹർഷിൽ ആർ മീണ, അസിസ്റ്റൻറ് കളക്ടർ ആയുഷ് ഗോയൽ, എഡിഎം സി മുഹമ്മദ് റഫീഖ്, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർ ശീതൾ ജി മോഹൻ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.