അഴിയൂര്‍: ന്യൂമാഹിക്കു പുറമെ അഴിയൂരിലും കള്ളക്കടല്‍ പ്രതിഭാസം. ഇതിന്റെ ഫലമായി കരയിലേക്ക് വന്‍തോതില്‍ വെള്ളം കയറി. കടലില്‍ ഉയര്‍ന്ന തിരമാലകള്‍ രുപപ്പെട്ട് വെള്ളം തീരത്തേക്ക് അടിച്ചു കയറുകയായിരുന്നു. അഴിയൂര്‍ അണ്ടിക്കമ്പനി നടുത്തോട്ടിലേക്കും അഞ്ചാംപീടിക കീരിത്തോട്ടിലേക്കും വെള്ളം ഒഴുകി എത്തിയതോടെ തോട്ടിന്റെ ഇരുകരകളിലുമുള്ള വീടുകള്‍ വെള്ളത്താല്‍ ചുററപ്പെട്ടു. പൂഴിത്തല ഭാഗത്തും കടലേറ്റമുണ്ടായി.
ചെറിയ വളപ്പില്‍ രോഹിണി, വൈദ്യര് കുനിയില്‍ ലീല, തയ്യില്‍ പടി സൈബു, നാജിര്‍ മഹലില്‍ സീനത്ത് എന്നിവരുടെ വീടുകളാണ് വെള്ളത്താല്‍ ചുററപ്പെട്ടത്. തോടുകളിലേക്ക് ഇരച്ച് കയറി വെള്ളം ചാലുകള്‍ കീറി ഒഴുക്കിവിടുകയായിരുന്നു.
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി നാശനഷ്ടം സംഭവിച്ചിട്ടില്ല.