വടകര: രാജ്യത്തുള്ള മുഴുവൻ മദ്രസ പഠന കേന്ദ്രങ്ങൾ അടച്ച് പൂട്ടാൻ ബിജെപി സർക്കാരിൻ്റെ അനുമതിയോടെ. ദേശീയ ബാലാവകാശ കമ്മീഷൻ സംസ്ഥാനങ്ങൾക്ക് നൽകിയ നിർദ്ദേശത്തിൽ പ്രതിഷേധിച്ച് കൊണ്ട് എസ്ഡിപിഐ വടകര മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോതിബസാറിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പൗരത്വ നിയമവും
വലഫ് ഭേദഗതി ബില്ലും , മദ്രസ അടച്ച് പൂട്ടാനുള്ള ഉത്തരവും തുടങ്ങിയ ഭീകര നിയമങ്ങൾ ചുട്ടെടുത്ത് ആർഎസ്എസ് വിഭാവനം ചെയ്യുന്ന മത രാഷ്ട്രം സ്ഥാപിക്കാനാണ് ബിജെപി സർക്കർ ശ്രമിക്കുന്നത്. ഇത്തരം ശ്രമങ്ങളുമായി മുന്നോട്ട് പോകുന്ന ബിജെപിക്കെതിരെ മതേതര പ്രസ്ഥാനങ്ങളുടെ മൗനം അപകടകരമെന്നും ഉദ്ഘാടനം ചെയ്ത് കൊണ്ട്
എസ്.ഡി.പി.ഐ കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി എൻ.കെ റഷീദ് ഉമരി പറഞ്ഞു. വടകര മുൻസിപ്പൽ വൈസ് പ്രസിഡന്റ് കെ.വി.പി ഷാജഹാൻ അധ്യക്ഷത വഹിച്ച പ്രതിഷേധസംഗമത്തിൽ സെക്രട്ടറി നിസാം പുത്തൂർ സ്വാഗതം പറഞ്ഞു. മുൻസിപ്പൽ കൗൺസിലർ ഹക്കീം പി.എസ് അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു. സവാദ് വടകര നന്ദി പറഞ്ഞു.