നാദാപുരം : നാദാപുരം ഗവണ്മെന്റ് കോളേജില്‍ കയറി യൂണിയന് ചെയര്‍മാനെയടക്കം മൂന്ന് വിദ്യാര്‍ഥികളെ പുറത്തു നിന്നെത്തിയ സംഘം ആക്രമിച്ചതായി പരാതി. വിദ്യാര്‍ഥി യൂണിയന്റെ സത്യപ്രതിജ്ഞക്ക് വേണ്ടി സ്റ്റേജ് കെട്ടുകയായിരുന്ന യൂണിയന് ചെയര്മാന് മുഹമ്മദ് ഹാദില്‍ (20)
റംഷാദ് (20) സജാദ് (21) ആശ്വാസ് (20) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. പട്ടികകഷ്ണവും കല്ലും വടിയുമുള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് യാതൊരു പ്രകോപനവുമില്ലാതെ ആക്രമിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. ഇവര്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു.
സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന തെരുവംപറമ്പ് പ്രദേശത്തും കോളജിനകത്തും സംഘര്‍ഷമുണ്ടാക്കിയവരെ പോലീസ് അറസ്റ്റ് ചെയ്തില്ലെങ്കില്‍ ശക്തമായ പ്രതിഷേധത്തിനു നേതൃത്വം നല്‍കുമെന്ന് പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി ഇ.കുഞ്ഞാലി പറഞ്ഞു.