വാണിമേല്‍: വാണിമേല്‍-വിലങ്ങാട് റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് സിപിഎം വാണിമേല്‍ ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. ഭൂമിവാതുക്കല്‍ മുതല്‍ വിലങ്ങാട് വരെയുള്ള റോഡിന്റെ പ്രധാന ഭാഗങ്ങള്‍ പൊട്ടിപ്പൊളിഞ്ഞ് കുഴികള്‍ നിറഞ്ഞ അവസ്ഥയാണ്. ആയിരക്കണക്കിന് പേര് ആശ്രയിക്കുന്ന റോഡില്‍ ജനങ്ങള്‍ക്ക് ദുരിതയാത്രയാണ്. അടിയന്തിരമായി റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പരപ്പുപാറ കെ.സി.ചോയി നഗറില്‍ ജില്ല സെക്രട്ടറിയേറ്റ് അംഗം മാമ്പറ്റ ശ്രീധരന് ഉദ്ഘാടനം ചെയ്തു. ഇ വി നാണു, കെ പി രാജന്, കെ പി കമല എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. കെ എന്‍ നാണു സെക്രട്ടറിയായി 17 അംഗ ലോക്കല്‍ കമ്മിറ്റിയെ തെരഞ്ഞെടുത്തു.