വടകര: പുതിയ ബസ് സ്റ്റാന്റിനടുത്ത് നിന്ന് സ്കൂട്ടര്‍ മോഷ്ടിച്ച കേസില്‍ രണ്ട് പേരെ വടകര പോലീസ് അറസ്റ്റ് ചെയ്തു. അരൂര്‍ പെരുമുണ്ടച്ചേരി ചാലുപറമ്പത്ത് വള്ളില്‍ റഫീഖ്, കടമേരി ഇടച്ചേരി വീട്ടില്‍ റിജാസ് എന്നിവരെയാണ് എസ്ഐ ബിജു വിജയനും സംഘവും പിടികൂടിയത്. കഴിഞ്ഞ മാസമാണ് വില്യാപ്പള്ളി സ്വദേശി അനൂപ് കുമാറിന്റെ ബൈക്ക് മോഷ്ടിച്ചത്.
കഴിഞ്ഞ ദിവസം രണ്ടുപേര്‍ സ്കൂട്ടറില്‍ വരുന്നതിനിടെ പോലീസിനെ കണ്ട് വാഹനം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. വണ്ടി പരിശോധിച്ചപ്പോള്‍ പുറത്തുളള നമ്പര്‍ പ്ലേറ്റിനുള്ളില്‍ മറ്റൊരു നമ്പര്‍ കണ്ടു. ഇത് മോഷണം പോയ സ്കൂട്ടറിന്റേതായിരുന്നു. പുറമെയുളള നമ്പര്‍ പ്ലേറ്റ് പ്രതികളില്‍ ഒരാളായ റഫീഖ് നേരത്തെ ഉപയോഗിച്ച വണ്ടിയുടേതും. ഈ വഴിക്ക് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. എസ്ഐമാരായ എം.കെ.രഞ്ജിത്ത്, മനോജ് കുമാര്‍, എഎസ്ഐ ഗണേഷ് എന്നിവരും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.