തൊട്ടില്‍പാലം: മഞ്ഞപിത്തം ബാധിച്ച് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. പശുക്കടവ് കൊയിറ്റി കണ്ടി മഹേഷ് ശശിയാണ് (ബാപ്പൂട്ടി-33) മരിച്ചത്. സിപിഎം പശുക്കടവ് ബ്രാഞ്ച് മെമ്പറും ഡിവൈഎഫ്ഐ പശുക്കടവ് യൂണിറ്റ് കമ്മറ്റി പ്രസിഡന്റുമാണ്. കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുന്നതിനായി പശുക്കടവില്‍ ചികില്‍സാ സഹായ കമ്മറ്റിക്ക് രൂപം നല്കി പ്രവര്‍ത്തനം നടത്തുന്നതിനിടയിലാണ് അന്ത്യം. അച്ഛന്: ശശി. അമ്മ: ദേവി. ഭാര്യ: അര്‍ച്ചന. മകള്‍: ആന്മിയ. സഹോദരങ്ങള്‍: വിജീഷ്, സജേഷ്.