കക്കട്ടില്‍: കുന്നുമ്മല്‍ ഗ്രാമ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും മാതൃഭൂമി ലേഖകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന എം.എം.നാരായണന് നമ്പ്യാരുടെ സ്മരണക്കായി ചേലക്കാട് എല്‍.പി.സ്കൂളിന് പഠനോപകരണങ്ങള്‍ നല്കി. സഹകാരിയും ആധാരം എഴുത്ത് അസോസിയേഷന് സംസ്ഥാനകമ്മിറ്റി അംഗവുമായിരുന്ന എം.എം.നാരായണന് നമ്പ്യാരുടെ 27-ാം ചരമവാര്ഷികത്തോടുനുബന്ധിച്ച് കൂടുംബ ട്രസ്റ്റാണ് പഠനോപകരണങ്ങള്‍ നല്‍കിയത്.
ട്രസ്റ്റ് ചെയര്മാന് എം.എം.ശ്രീനിവാസനില്‍ നിന്ന് പ്രധാനാധ്യാപിക ലില്ലി കോച്ചേരി പഠനോപകരണങ്ങള്‍ ഏറ്റുവാങ്ങി. പി.ടി.എ. പ്രസിഡന്റ് വി.കെ.സജു അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ എ.കെ.ബിജിത്ത്, മദര്‍ പി.ടി.എ പ്രസിഡന്റ് രഹിന, മാനേജ്മെന്റ് പ്രതിനിധി കെ.കുമാരന്, അധ്യാപിക ടി.കെ.ഫൗസ്യ എന്നിവര്‍ പ്രസംഗിച്ചു. കുടുംബാംഗങ്ങളായ ഏലിയാറ ആനന്ദന്, ഇ.പ്രകാശന് എന്നിവര്‍ സംബന്ധിച്ചു.