വടകര: പെയിന്റിംഗ് തൊഴിലാളികളുടെ ക്ഷേമത്തിനും ഉന്നമനത്തിനും ഒപ്പം സന്നദ്ധസേവനരംഗത്തും സജീവമായി പ്രവര്‍ത്തിക്കുന്ന പെയിന്റേഴ്സ് ഐക്യവേദിയുടെ പത്താം വാര്‍ഷിക സമ്മേളനം 20-ാം തിയ്യതി ഞായറാഴ്ച വടകര ടൗണ്‍ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 9 ന് മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കെ.പി.ബിന്ദു സമ്മേളനം ഉദ്ഘാടനം ചെയ്യും. കവിയും ഗാനരചയിതാവുമായ രമേശ് കാവില്‍ പ്രഭാഷണം നടത്തും. ജീവന്രക്ഷാപരിശീലനത്തിന്റെ പ്രാധാന്യം എന്ന വിഷയത്തെ അടിസ്ഥാനമാക്കി എയ്ഞ്ചല്‍ എക്സി.ക്യൂട്ടീവ് ഡയരക്ടര്‍ പി.പി.രാജന് സംസാരിക്കും. അപകടം സംഭവിച്ച അംഗങ്ങള്‍ക്കുള്ള സാമ്പത്തിക സഹായ വിതരണവും വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച മെമ്പര്‍മാരുടെ കുട്ടികള്‍ക്കുള്ള അനുമോദനവും നടക്കും. തുടര്‍ന്നു നടക്കുന്ന ജനറല്‍ബോഡി യോഗത്തിനുശേഷം അംഗങ്ങളുടെ വിവിധ കലാപരിപാടികളും 7 മണിക്ക് കോഴിക്കോട് രംഗമിത്രയുടെ ഏറ്റവും പുതിയ നാടകം മഴവില്ലും അരങ്ങേറും. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് സുരേഷ് അപര്ണാലയം, സെക്രട്ടറി ടി.
സുനില്‍കുമാര്‍, സി.വി.അനീഷ്, വി.കെ.രാജന്, പി.സുരേഷ് എന്നിവര്‍ പങ്കെടുത്തു