തൂണേരി: ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന വയോജനക്ഷേമപദ്ധതിയുടെ ഭാഗമായി വയോജന മാനസിക അരോഗ്യത്തിനായി ആരംഭിച്ച കൗൺസിലിംഗ് സെൻ്ററിൻ്റെ ഉദ്ഘാടനം തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി വനജ നിർവഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ രജീന്ദ്രൻ കപ്പള്ളി അധ്യക്ഷത വഹിച്ചു. ‘തൂവൽസ്പർശം’ എന്ന പേരിൽ ആരംഭിച്ച പരിപാടി യിലൂടെ മാനസിക പ്രയാസം അനുഭവിക്കുന്ന വയോജനങ്ങൾക്ക് സ്ഥിരമായി
കൗൺസിൽ നൽകുന്നതിനുള്ള സൗകര്യമാണ് ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്നത്.
കൗൺസിലിംഗ് ആവശ്യമുള്ള വയോജന വിഭാഗത്തിൽപ്പെട്ടവർക്ക് സായൂജ്യം വയോജനസഭ ഭാരവാഹികളേയോ തൂണേരി സി.ഡി.പി.ഒ യെയോ ബന്ധപ്പെട്ട് നേരത്തെ പേർ റജിസ്ട്രർ ചെയ്യാം. പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ വി.വി മുഹമ്മദലി, പി.സുരയ്യ, നസീമ കൊട്ടാരത്തിൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ബിന്ദു പുതിയോട്ടിൽ,
മെമ്പർമാരായ എ സജീവൻ, ടി ജിമേഷ്, എ ഡാനിയ സി.ഡി.പി.ഒ ചിൻമയിഎസ് ആനന്ദ്
സായുജ്യം വയോജന ഭാരവാഹികളായ എ.കെ. പിതാംമ്പരൻ, എം.കെ അശോകൻ എന്നിവർ സംസാരിച്ചു. സൈക്കോളജിസ്റ്റ് സിന്ധു അനൂപ് വയോജനങ്ങളുടെ കൗൺസിലിംഗ് ആവശ്യത്തെ കുറിച്ച് ക്ലാസ് നയിച്ചു.