മാഹി: ന്യൂമാഹിയില്‍ കടലേറ്റമുണ്ടായ സാഹചര്യത്തില്‍ പത്ത് വീട്ടുകാരെ മാറ്റിപ്പാര്‍പിച്ചു. ന്യൂമാഹി ഗ്രാമപഞ്ചായത്തിലെ അഴീക്കല്‍, പ്രസ് വളപ്പ്, കുറിച്ചിയില്‍ കടപ്പുറം എന്നിവിടങ്ങളില്‍ രൂക്ഷമായ കടലേറ്റമാണുണ്ടായത്. ഈ പ്രദേശങ്ങളിലെ പത്ത് വീടുകളില്‍ വെള്ളം കയറി നാശനഷ്ടമുണ്ടായി. ഇവരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ.സെയ്ത്തു, പഞ്ചായത്ത് അംഗങ്ങളായ ടി.എ.ഷര്‍മിരാജ്, വി.കെ.മുഹമ്മദ് തമീം, ശഹദിയ മധുരിമ, തലശ്ശേരി തഹസില്‍ദാര്‍ എം.വിജേഷ്, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ വി.ബിനീഷ് കുമാര്‍, വി.രാജേഷ്, ന്യൂമാഹി വില്ലേജ് ഓഫീസര്‍ കെ.കെ.ദീപു, സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ പി.വി.പ്രശാന്ത്, ന്യൂമാഹി പോലീസ് എന്നിവര്‍ സ്ഥലത്തെത്തി.
വര്‍ഷങ്ങളായി കടലേറ്റ ഭീഷണി നിലവിലുള്ള ഈ പ്രദേശത്ത് ഇതിന് ശാശ്വത പരിഹാരം വേണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
ഇവിടെ ചിലയിടങ്ങളില്‍ കടല്‍ഭിത്തി ഉയരം കുറവാണ്. ഭിത്തി ഉയരം വര്‍ധിപ്പിക്കണമെന്ന ദീര്‍ഘകാലമായുള്ള ആവശ്യം ഇത് വരെ യാഥാര്‍ഥ്യമായില്ല.