വടകര: അതിരൂക്ഷമായ റെയിൽവേ യാത്രാ ദുരിതത്തിന് പരിഹാരം കാണണമെന്ന് ആവിശ്യപ്പെട്ട് കൊണ്ട് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരിയുടെ നേതൃത്വത്തിൽ കാസർകോഡ് മുതൽ പാലക്കാട് വരെ ഒക്ടോബർ 17 വ്യാഴാഴ്ച നടക്കുന്ന റെയിൽ പ്രക്ഷോഭയാത്രക്ക് വടകരയിൽ സ്വീകരണം നൽകാൻ വടകര മേഖല സ്വാഗതസംഘം രൂപീകരിച്ചു. മേഖലാ സ്വാഗത സംഘം കൺവീനറായി ജില്ലാ കമ്മിറ്റി അംഗം
ഷുഹൈബ് അഴിയൂരിനെ തെരെഞ്ഞെടുത്തു. കേന്ദ്ര റെയിൽവേ മന്ത്രിക്ക് നിവേദനം സമർപ്പിക്കുന്നതിന് വേണ്ടി ഒപ്പ് ശേഖരണം നടത്താനും പരിപാടിയുടെ പ്രചരണത്തിനും വിവിധ വകുപ്പുകൾ രൂപീകരിച്ചു. യോഗത്തിൽ ജില്ലാ വൈസ്പ്രസിഡൻ്റും പ്രക്ഷോഭ പരിപാടിയുടെ ജില്ലാ കൺവീനറുമായ സുബൈദ കക്കോടി, ജില്ലാകമ്മിറ്റി അംഗം ഷഫീഖ്
പരപ്പുമ്മൽ, നാദാപുരം മണ്ഡലം പ്രസിഡൻ്റ് ഹമീദ് കളത്തിൽ, കുറ്റ്യാടി മണ്ഡലം പ്രസിഡൻ്റ് ബഷീർ കൂറ്റേരി, നദീറ അഹമ്മദ്, ആയിശ എടച്ചേരി, മുസ്സ ഓർക്കാട്ടേരി, വി.പി.ഖാലിദ്, സഫറുദ്ധീൻ എന്നിവർ സംസാരിച്ചു.