വടകര: ശമ്പള ബില്ലുകൾ കൗണ്ടർ ചെയ്യണമെന്ന സർക്കാർ ഉത്തരവിൽ പ്രതിഷേധിച്ച് കെ.പി.പി.എച്ച്.എ, കെ.എ.എസ്.എൻ.ടി.എസ്.എ എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ വടകര ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്നിൽ ധർണ നടത്തി. ധർണ്ണാ സമരം കെ.പി.പി.എച്ച്.എ സംസ്ഥാന എക്സിക്യുട്ടീവ് അംഗം കെ.കെ. മനോജൻ
ഉദ്ഘാടനം ചെയ്തു.കെ.എ.എസ്.എൻ.ടി.എസ്.എ സംസ്ഥാന വൈസ് പ്രസിഡണ്ട് മാത്യു ജോർജ് അധ്യക്ഷത വഹിച്ചു. അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് കെ എസ് ടി യു സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.പി.അബ്ദുൾ ഗഫൂർ , കെ.പി.പി.എച്ച്.എ സ്റ്റേറ്റ് വനിതാ ഫോറം ചെയർ പേഴ്സൺ സുബൈദ ബീവി, ജില്ലാ വൈസ് പ്രസിഡണ്ട് ഇ. റാഫി , ട്രഷറർ എം.ടി. ബിനു, കെ.ഹരിദാസ് ,
ബിനീഷ് പിലാത്തോട്ടത്തിൽ, ബീന പുത്തൂർ എന്നിവർ സംസാരിച്ചു. സബ്ജില്ലാ പ്രസിഡണ്ട് ഇ.എം. ദിനേശ് കുമാർ സ്വാഗതവും സെക്രട്ടറി ഷാഹിന നന്ദിയും പറഞ്ഞു.