കുറ്റ്യാടി: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരിയായ കണ്ണൂര്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയ്ക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കുറ്റ്യാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുറ്റ്യാടി ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. ബ്ലോക്ക് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത്, കെ.പി.അബ്ദുള്‍ മജീദ്, എസ്.ജെ.സജീവ് കുമാര്‍, ടി.സുരേഷ് ബാബു, ഏലിയാറ ആനന്ദന്, സി. കെ.രാമചന്ദ്രന്, എന്‍.സി.കുമാരന്, പി.പി.ആലിക്കുട്ടി, പി.കെ.സുരേഷ്, പി.പി ദിനേശന്, ഇ.എം അസ്ഹര്‍, കണ്ണോത്ത് ദാമോദരന്‍, പി.അജിത്ത്, കെ.പി ബാബു, പി.കെ.ഷമീര്‍, രാഹുല്ചാലില്, ടി.അശോകന്, നൗഷാദ് കോവില്ലത്ത്, അരുണ്‍ മുയ്യോട്ട്, സിദ്ധാര്‍ത്ഥ് നരിക്കൂട്ടുംചാല്‍, പത്മനാഭന് ചേരാപുരം, സി.എം.എം.കുമാരന്, പി.കെ.സി.ചന്ദ്രന്, കെ.പി.ഖാലിദ്, എ.കെ.വിജീഷ്, കിണറ്റുംകണ്ടി അമ്മത്, ഉബൈദ് വാഴയില്‍ എന്നിവര്‍ നേതൃത്വം നല്കി.
കല്ലാച്ചിയിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. മോഹനന് പാറക്കടവ്, കെ.എം.രഘുനാഥ്, എ.സജീവന്, അഖില മര്യാട്ട് നേതൃത്വം നല്കി.