മേപ്പയൂര്‍: എഡിഎം നവീന്‍ ബാബവിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട കണ്ണൂര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ രാജിവെക്കാനും ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കാനും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് മേപ്പയ്യൂരില്‍ പ്രതിഷേധ സംഗമം നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ബ്ലോക്ക് പ്രസിഡണ്ട് കെ.പി. രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് ഇ.കെ.ബാലകൃഷ്ണന് നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കോണ്‍ഗ്രസ് എക്സിക്യൂട്ടിവ് കമ്മറ്റി അംഗം കെ.പി വേണു ഗോപാലന്, കെ.അഷറഫ്, മണ്ഡലം പ്രസിഡണ്ടുമാരായ പി.കെ അനിഷ്, ഇടത്തില്‍ ശിവന്, അര്‍ഷദ് മുടിലില്, ശശി ഊട്ടേരി, ലതേഷ് പുതിയടുത്ത് എന്നിവര്‍ സംസാരിച്ചു. വിജയന് ആവള, കെ.പി.അബ്ദുറഹിമാന്, ശ്രീകുമാര്‍ പെരുമ്പട്ടാട്, അശോകന് വള്ളില്‍, രവീന്ദ്രന്, കോയക്കുട്ടി, വി.എം.ഗോപാലന്, ലിബാഷ്, സി.മോഹന്‍ദാസ് എന്നിവര്‍ നേതൃത്വം നല്കി.