കോഴിക്കോട്: നവംബര്‍ 13 ന് വയനാട് ലോക്സഭ മണ്ഡലത്തില്‍ ഉപതെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി നിയോജകമണ്ഡലത്തില്‍ മാതൃക പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. വയനാട് ലോക്സഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നതാണ് തിരുവമ്പാടി നിയോജകമണ്ഡലം. ഇത് സംബന്ധിച്ച ഉത്തരവ് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൂടിയായ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് പുറപ്പെടുവിച്ചു. കോഴിക്കോട് ജില്ലയില്‍ മറ്റൊരിടത്തും പെരുമാറ്റച്ചട്ടം ബാധകമല്ല.