വടകര: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു വടകര സിറ്റിസണ്‍സ് കൗണ്‍സില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ നിവേദനം
നല്‍കിയതിന്റെ തുടര്‍ നടപടിയായി നഗരത്തില്‍ സായാഹ്നധര്‍ണ നടത്തി. അഞ്ചുവിളക്ക് ജംഗ്ഷനു സമീപം ഗാന്ധിപ്രതിമക്ക് മുന്നില്‍ നടന്ന ധര്‍ണ കൗണ്‍സില്‍ പ്രസിഡന്റ് ഇ.നാരായണന് നായര്‍ ഉദ്ഘാടനം ചെയ്തു
നഗരത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുക, പൂവാടന്‍ഗേറ്റ് അടിപ്പാത ഗതാഗാതയോഗ്യമാക്കുക, പുത്തൂരിലെ നഗരസഭാ മിനി സ്റ്റേഡിയത്തില്‍ കെട്ടിടം നിര്‍മിക്കാനുള്ള തീരുമാനം ഉപേക്ഷിക്കുക, തെരുവ് നായ ശല്യത്തിന് പരിഹാരം കാണുക, നഗര പരിധിയിലെ റോഡുകള്‍ അറ്റകുറ്റപണികള്‍ നടത്തി സഞ്ചാര യോഗ്യമാക്കുക, വഴിയോരങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നത് തടയുക തുടങ്ങിയ പതിമൂന്നോളം ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ നടത്തിയത്.
സിറ്റിസണ്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റ് പുറന്തോടത്ത് സുകുമാരന്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ കെ.കെ.കെ.മഹമുദ്, കെ.പി. ചന്ദ്രശേഖരന്, എം. പ്രകാശന്, ടി.ശ്രീധരന്, കായക്ക രാജന്, ടി.വി.വിമല്‍, വി.കെ.പ്രേമന്, എന്‍.പി.ഗോപി, ബല്‍റാം എന്നിവര്‍ സംസാരിച്ചു. ടി.കെ.രാംദാസ് സ്വാഗതവും അജിത് പാലയാട്ട് നന്ദിയും പറഞ്ഞു.