കോഴിക്കോട്: അവശ്യമരുന്നുകളുടെ വില അമ്പത് ശതമാനം വര്‍ധിപ്പിക്കാന്‍ ഔഷധ കുത്തക കമ്പനികള്‍ക്ക് അനുമതി നല്കിയ നാഷനല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റിയുടെ തീരുമാനം പിന്‍വലിക്കണമെന്ന് ഫാര്‍മസിസ്റ്റ്സ് അസോസിയേഷന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ആസ്ത്മ, ക്ഷയം മാനസികാരോഗ്യം, ഗ്ലൂക്കോമ ഉള്‍പ്പെടെയുള്ള അസുഖങ്ങളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പതിനൊന്ന് തരം മോളിക്കുള്‍ കാറ്റഗറിയില്‍ പെട്ട അവശ്യ മരുന്നുകളുടെ വില അമ്പത് ശതമാനം വരെ വര്‍ധിപ്പിക്കാന്‍ അനുമതി കൊടുക്കുക വഴി ബഹുരാഷ്ട്ര ഔഷധ കുത്തക കമ്പനികള്‍ക്ക് ജനങ്ങളുടെ ജീവന് കൊണ്ടു പന്താടാനുള്ള അവസരമൊരുക്കിയിരിക്കുകയാണെന്നും ഇത് ജനങ്ങളുടെ ആരോഗ്യ സുരക്ഷയെ പ്രതികൂലമായി ബാധിക്കുമെന്നും യോഗം ചൂണ്ടിക്കാട്ടി.
ജില്ലാ പ്രസിഡന്റ് മഹമൂദ് മൂടാടി അധ്യക്ഷത വഹിച്ചു. ജില്ലാ സിക്രട്ടറി എം.ജിജീഷ്, സംസ്ഥാന കമ്മിററിയംഗം ടി.സതീശന്, നവീന്‍ലാല്‍ പാടിക്കുന്ന്, പി.എം.സുരേഷ്, ഷഫീഖ് കൊല്ലം, ജസ്ല എം.കെ, ഷാഹി.പി.പി, റനീഷ.എ.കെ, രാഗില, റാബിയ എന്നിവര്‍ സംസാരിച്ചു. എസ്ഡി സലീഷ് കുമാര്‍ നന്ദി പറഞ്ഞു.