വടകര: കണ്ണൂര്‍ എഡിഎം നവീന്‍ബാബുവിന്റെ മരണത്തിന് കാരണക്കാരിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വെക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് വടകരയില്‍ പ്രതിഷേധപ്രകടനവും പ്രതിഷേധ സംഗമവും നടത്തി.
ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ സംഗമത്തില്‍ ബ്ലോക്ക് പ്രസിഡണ്ട് സതീശന് കുരിയാടി, ജില്ലാ സെക്രട്ടറിമാരായ കെ പി കരുണന്, കാവില്‍ രാധാകൃഷ്ണന്, വി കെ പ്രേമന്, സുധീഷ് വള്ളില്‍, സി.നിജിന്‍, പി.എസ്.രഞ്ജിത്ത്കുമാര്‍, പി.പി.കമറുദ്ദീന്, രവി മരത്തപ്പള്ളി, സുനില്‍കുമാര്‍, രഞ്ജിത്ത് പുറങ്കര, കെ.പി.സുബൈര്‍, രന്‍ജിത്ത് കണ്ണോത്ത്, സജിത്ത് മാരാര്‍, സഹീര്‍ കാന്തിലോട്ട്, എന്‍.കെ.പ്രകാശന്,
വി.ആര്.ഉമേശ് എന്നിവര്‍ സംസാരിച്ചു